അടൂർ: ഇളമണ്ണൂർ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ 28-ാമത് ഭാഗത സപ്താഹയജ്ഞവും ദശാവതാരം ചാർത്തും സമാപിച്ചു ക്ഷേത്ര ജീവനിക്കാരിയായിരുന്ന രാജമ്മ (വള്ളിയമ്മ )യ്ക്ക് ക്ഷേത്ര ഭരണ സമിതിയും ഭക്തജനങ്ങളും സേവാഭാരതിയും ചേർന്ന് യാത്രയപ്പ് നൽകി. സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ശ്രീനാരായണ ക്യ പാനിധി ധനസഹായങ്ങൾ യജ്ഞവേദിയിൽ വിതരണം ചെയ്തു. കൊല്ലം സ്വദേശി അഭിലാഷ് കീഴൂട്ട് ആയിരുന്നു യജ്ഞാചാര്യൻ. തലവൂർ ശ്രീലകത്ത് മഠത്തിൽ ഗോപകുമാർ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ദശാവതാര ചാർത്ത് നടന്നത്. ദേവസ്വം സെക്രട്ടറി എസ്.രതീഷ്, പ്രസിഡന്റ് സി. ആർ രഘുകുമാർ , അഡ്വ .ബി ഉണ്ണികൃഷ്ണൻ , പി.ജി കൃഷ്ണകുമാർ തുടങ്ങിയവർ സമാപന ചടങ്ങിന് നേതൃത്വം നൽകി.