തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രവർത്തക കൺവെൻഷൻ യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂരിന്റെ അദ്ധ്യക്ഷതയിൽ യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. യുണിയൻ സെക്രട്ടറി അനിൽ. എസ്. ഉഴത്തിൽ സംഘടനാ സന്ദേശം നൽകി. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ് മേപ്രാൽ, സരസൻ ഓതറ, മനോജ് ഗോപാൽ, പ്രസന്നകുമാർ, അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ.എൻ.രവീന്ദ്രൻ, കെ.കെ.രവി, യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയംഗം ഷാൻ ഗോപൻ എന്നിവർ പ്രസംഗിച്ചു. യൂത്ത് മൂവ്മെന്റ് അഡ്ഹോക്ക് കമ്മിറ്റി ചെയർമാനായി വിശാഖ്.പി.സോമൻ, വൈസ് ചെയർമാനായി ജിത്ത് മണിയപ്പൻ, കൺവീനറായി സൂര്യകിരൺ എസ്, ജോ.കൺവീനർ അശ്വിൻ സുരേഷ്, കമ്മിറ്റി അംഗങ്ങളായി അവിനാഷ് എ.എം, സുധീഷ് കെ.എസ്, നിതിൻകുമാർ എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ ഷാൻ ഗോപൻ സ്വാഗതവും വിശാഖ് പി.സോമൻ കൃതജ്ഞത അറിയിച്ചു. ചേർത്തലയിൽ നടക്കുന്ന സംസ്ഥാന പ്രവർത്തക സമ്മേളനത്തിൽ യൂണിയനിൽ നിന്ന് 100 അംഗങ്ങളെ പങ്കെടുപ്പിക്കാൻ യോഗം തിരുമാനിച്ചു.