 
കോന്നി : ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് ഗുരുധർമ്മ പ്രചരണസഭ കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി യോഗം 82-ാം കോന്നി ശാഖയിൽ നിന്ന് ആരംഭിച്ച തീർത്ഥാടന പദയാത്ര പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ ഉദ്ഘാടനം ചെയ്തു . യൂണിയൻ സെക്രട്ടറി ഡി . അനിൽകുമാർ പീത പതാക പദയാത്ര ക്യാപ്റ്റൻ മനുരാജിന് കൈമാറി. ഗുരുധർമ്മ പ്രചരണസഭ ജില്ല സെക്രട്ടറി മണിയമ്മ ഗോപിനാഥ്, വൈസ് പ്രസിഡന്റ് രാജേന്ദ്രൻ കലഞ്ഞൂർ, സുരേഷ് ചിറ്റിലക്കാട്, സി.കെ. വിദ്യാധരൻ, രാധാപ്രഭാകരൻ, അജേഷ് കുമാർ, അനീഷ് കണ്ണമ്മല, ലാലി മോഹൻ, എന്നിവർ സംസാരിച്ചു.