കോന്നി: മാങ്കോട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്‌കീമിന്റെ അതിജീവനം സപ്തദിന ക്യാമ്പ് ജില്ലാ പഞ്ചായത്ത്‌ മെമ്പർ വി.ടി.അജോമോൻ ഉദ്ഘടാനം ചെയ്തു.പി.ടി.എ. പ്രസിഡണ്ട്‌ കെ.പി.രാജു അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രസന്ന, പ്രിൻസിപ്പൽ റാണി പി.എസ്.,എസ്.എം.സി.ചെയർമാൻ അനിൽകുമാർ ആർ,എൻ.എസ്.എസ് ഉപദേശകസമിതിയഗം ലാലു ചെറിയാൻ എന്നിവർ സംസാരിച്ചു. ക്യാമ്പ് വാളണ്ടിയേഴ്‌സിന്റെ വിളമ്പരജാഥയും നടത്തി.