കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ വിവാഹപൂർവ കൗൺസലിംഗ് ഇന്നും നാളെയുമായി തെക്കേമല ഡി.സുരേന്ദ്രൻ സ്മാരക ഹാളിൽ നടക്കും. യൂണിയൻ പ്രസിഡന്റ് മോഹന ബാബു ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ജി.ദിവാകരൻ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, യോഗം ഡയറക്ടർ ബോർഡംഗം രാകേഷ്, യൂണിയൻ കൗൺസിലർമാരായ പ്രേംകുമാർ, സുഗതൻ പൂവത്തൂർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് വിനീത അനിൽ തുടങ്ങിയവർ സംസാരിക്കും. രാജേഷ് പൊൻമല, ഡോ.ശരത് ചന്ദ്രൻ, ഷൈലജ രവീന്ദ്രൻ, പ്രൊഫ. കൊടുവഴങ്ങ ബാലകൃഷ്ണൻ, അനൂപ് വൈക്കം എന്നിവർ ക്‌ളാസുകളെടുക്കും.