റാന്നി : കുരുമ്പൻ മൂഴിയിൽ മദ്ധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ രാത്രി എട്ടോടെ കുരുമ്പൻ മൂഴി കോസ് വെയ്ക് സമീപമാണ് സംഭവം. കന്നാലിൽ ജോളി (55)യാണ് മരിച്ചത്. വടക്കേ മുറിയിൽ ബാബുവിനെ ( 55 ) ഗുരുതര പരിക്കുകളോടെ പാലാ ചേർപ്പുങ്കൽ മാർ സ്ലീബാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുറയാറ്റ് സാബു (57) വിനെ പൊലീസ് തെരയുകയാണ്.
ജോളിയുടെ കഴുത്തിനാണ് കുത്തേറ്റത്. കഴുത്തിലെ ഞരമ്പ് മുറിഞ്ഞു തൽക്ഷണം മരണപ്പെട്ടു. കുരുമ്പൻമൂഴി കോസ്‌വേയ്ക്ക് മറുകരയിലുള്ള കടയിൽ പോയതാണ് ജോളി. ഭാര്യയും രണ്ടു പെൺമക്കളും അടങ്ങുന്നതാണ് ജോളിയുടെ കുടുംബം.