തിരുവല്ല: കവിയൂരിൽ കേന്ദ്രസർക്കാരിന്റെ ഗ്രാന്റ് ഉപയോഗിച്ച് നിർമ്മിച്ച എം.സി.എഫ്. കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ മൂന്നിന് ആന്റോ ആന്റണി എം.പി. നിർവഹിക്കും. കാലാവധി പൂർത്തിയാക്കിയ സി.ഡി.എസ്. ഭരണസമിതി അംഗങ്ങളെ ആദരിക്കും. പ്രസിഡന്റ് എം.ഡി. ദിനേശ്‌കുമാർ അദ്ധ്യക്ഷത വഹിക്കും.