 
തെങ്ങമം: ഉപജാപവും കൃത്രിമവും നടത്തി അട്ടിമറിച്ച് ഉണ്ടാക്കിയതാണ് കെ - റെയിൽ പദ്ധതിയെന്ന ആദ്യ സാദ്ധ്യതാ പഠനം നടത്തിയ അലോക് കുമാർ വർമ്മയുടെ വെളിപ്പെടുത്തലോടെ സിൽവർലൈനെ ചൂഴ്ന്നു നിൽക്കുന്ന ദുരൂഹതയുടെ ചുരുൾ നിവർന്നുതുടങ്ങിയിരിക്കുകയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി പറഞ്ഞു. തെങ്ങമത്ത് നടന്ന കെ. റെയിൽ വിരുദ്ധ ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഴുവേലിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, തോപ്പിൽ ഗോപകുമാർ, എം. ജി. കണ്ണൻ,പഴകുളം ശിവദാസൻ, ഏഴംകുളം അജു, ബിജിലി ജോസഫ്, മണ്ണടി പരമേശ്വരൻ, റെജി മാമൻ,എം .ആർ. ജയപ്രസാദ്,എം. ആർ. രാജൻ,ആർ. അശോകൻ, തോട്ടുവാ മുരളി,ശിവപ്രസാദ്, എം. ആർ. ഗോപകുമാർ, ജോസ് കടമ്പനാട്, അഡ്വ .അപ്പു,മാറോട്ട് സുരേന്ദ്രൻ, അരവിന്ദാക്ഷൻ ഉണ്ണിത്താൻ തുടങ്ങിയവർ പ്രസംഗിച്ചു.