photo
കാർത്തിക്

പ്രമാടം : കൊവിഡാനന്തര ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ളാക്കൂർ സഞ്ചുലാസ് വീട്ടിൽ സഞ്ജുവിന്റെയും അഞ്ജലിയുടെയും മകൻ കാർത്തിക് (12) ആണ് മരിച്ചത്. പത്തനംതിട്ട ഭവൻസ് വിദ്യാമന്ദിറിലെ ഏഴാം ക്ളാസ് വിദ്യാർത്ഥിയായിരുന്നു. കൊവിഡാനന്തര ചികിത്സയിലായിരന്ന കാർത്തിക്കിനെ പനിയെ തുടർന്ന് കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മരുന്ന് നൽകിയ ശേഷം വീട്ടിലേക്ക് മടക്കി അയച്ചെങ്കിലും ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാരം നടത്തി.