തിരുവല്ല: തിരുമൂലപുരം ആസാദ് നഗർ റസി.അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷ പരിപാടികൾ നടത്തി. പ്രസിഡന്റ് ടി.എൻ ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സെന്റ് മേരീസ് കത്തോലിക്ക പള്ളി വികാരി റവ.ഫാദർ മാത്യു പുനക്കുളം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ലെജു എം.സക്കറിയ, വൈസ് പ്രസിഡന്റ് തങ്കമ്മ ഏബ്രഹാം, മുൻ സെക്രട്ടറി ടി.എൻ സുരേന്ദ്രൻ, കമ്മിറ്റി അംഗം കുരുവിള മാമ്മൻ എന്നിവർ സന്ദേശങ്ങൾ നൽകി. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ.ആർ.വിജയമോഹനൻ സ്വാഗതവും അസോസിയേഷൻ സെക്രട്ടറി സന്തോഷ് അഞ്ചേരിൽ കൃതജ്ഞതയും പറഞ്ഞു. ക്രിസ്മസ് കരോൾ ഗാനങ്ങളുടെ ഉദ്ഘാടനം രമേഷ്.സി നിർവഹിച്ചു. ഡെയ്സി കുരുവിള, അഞ്ജന അജയ്, നേഹ കുര്യൻ തോമസ്, ഏഞ്ചൽ മറിയം ബിജോയ്, സേറ, ജോഷ്വ, റേയ്ച്ചൽ, ബേനു ഐപ്, സുരഭി എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.