
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 108 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ ആകെ 2,05,362 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരായ 5 പേർ ഇന്നലെ മരിച്ചു.
റാന്നി അങ്ങാടി സ്വദേശി (75), ആറന്മുള സ്വദേശി (55) ,
കോയിപ്രം സ്വദേശി (81), കല്ലൂപ്പാറ സ്വദേശി (81), പത്തനംതിട്ട സ്വദേശി (77) എന്നിവരാണ് മരിച്ചത്.
ജില്ലയിൽ ഇന്നലെ 209 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2,03,028 ആണ്. ജില്ലക്കാരായ 874 പേർ ചികിത്സയിലാണ്. ഇതിൽ 840 പേർ ജില്ലയിലും 34 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിൽ കഴിയുന്നു.