തിരുവല്ല: മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ 132ാമത് വാർഷിക പ്രതിനിധി യോഗം ഡോ.യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്തായുടെ അദ്ധ്യക്ഷതയിൽ തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടന്നു. ജനറൽ സെക്രട്ടറി റവ.ജിജി മാത്യൂസ്, പ്രൊഫഡോ.അജിത് വർഗീസ് ജോർജ്, റവ.സജി പി. സൈമൺ, ശ്രീജേക്കബ് ശാമുവേൽ എന്നിവർ പ്രസംഗിച്ചു. വാർഷിക റിപ്പോർട്ടും വരവ്‌ചെലവ് കണക്കും അംഗീകരിച്ചു. 2021- 2024 കാലയളവിൽ മാനേജിംഗ് കമ്മിറ്റിയിൽ ഒഴിവു വരുന്ന എട്ട് പേരുടെ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. സഭയിലെ വിവിധ ഇടവകകളിൽ നിന്നുള്ള അഞ്ഞൂറിലധികം പ്രതിനിധികളാണ് വാർഷിക യോഗത്തിൽ പങ്കെടുക്കുന്നത്.