പന്തളം: പ്രളയത്തിൽ ഒറ്റപ്പെട്ട പന്തളം, ചേരിക്കൽ, പൂഴിക്കാട്, കടക്കാട് പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ഇന്ത്യൻ നാഷണൽ ലീഗ് പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗൃഹോപകരണങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എ.എസ്.എം. ഹനീഫ ഉദ്ഘാടനം ചെയ്തു. അടൂർ മണ്ഡലം പ്രസിഡന്റ് രാജൻ സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. നജീബ് ചുങ്കപ്പാറ, ഷിബു ജോസഫ്, നിസാർ നൂർമഹൽ, അജീസ് മുഹമ്മദ്,ഷാനവാസ് ഖാൻ, രഞ്ജിത് രാജ് എന്നിവർ സംസാരിച്ചു.