പന്തളം: അച്ചൻകോവിലാറിന്റെ തീരത്ത് മുളമ്പുഴ ഭാഗത്ത് മഴക്കാലത്ത് തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരമുണ്ടാകണമെന്ന് കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ചേർന്ന ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. ഈ ആവശ്യം അധികൃതരെ അറിയിക്കാനും തുടർ നടപടികൾക്കുമായി ജനകീയ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു. സച്ചിൻ ശ്രീകുമാർ (കൺവീനർ) വിദ്യാധരൻ പിളള (ജോയിന്റ് കൺവീനർ ) എന്നിവരാണ് ഭാരവാഹികൾ. കേരള കർഷക സംഘം മുളമ്പുഴ യൂണിറ്റ് പ്രസിഡന്റ് അഡ്വ. ടി. ജി. പത്മനാഭ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിനോദ് മുളമ്പുഴ, എം.ജി.വിജയകുമാർ, വി.എൻ.മംഗളാനന്ദൻ, കെ. എച്ച്. ഷിജു, അജയകുമാർ വാളാക്കോട്, എം. സി. രഘു, എസ്. സച്ചിൻ,വിദ്യാധര പിള്ള എന്നിവർ സംസാരിച്ചു.