
പത്തനംതിട്ട : ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ് തസ്തികകളിൽ ഒഴിവുകൾ വരുന്നതിനനുസരിച്ച് താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ഫാർമസിസ്റ്റുമാരുടെ ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഇന്റർവ്യൂ നടത്തുന്നു. ഹോമിയോപ്പതി ഫാർമസിയിൽ സർക്കാർ അംഗീകൃത എൻ.സി.പി, സി.സി.പി യോഗ്യതയുള്ളവരെ മാത്രമാണ് പരിഗണിക്കുന്നത്. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്ന് രാവിലെ 11.30ന് അടൂർ റവന്യൂ ടവറിൽ പ്രവർത്തിക്കുന്ന ഹോമിയോപ്പതി ജില്ലാമെഡിക്കൽ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 04734 226063.