പന്തളം: വിവാഹപ്രായം വർദ്ധിപ്പിക്കാനുള്ള നീക്കം പൗരാവകാശത്തിൻമേലുള്ള കടന്നുകയറ്റമാണെന്ന് യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം.സതീശൻ പറഞ്ഞു. കുളനടയിൽ നടന്ന യുവകലാസാഹിതി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആർ.ബിജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രൊഫ.എസ് .അജയൻ, വനിതാകലാസാഹിതി സംസ്ഥാന സെക്രട്ടറി ശാരദ മോഹൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പളളി തോമസ്, വനിതാകലാസാഹിതി ജില്ലാ പ്രസിഡന്റ് ഗിരിജാദേവിയമ്മ, സെക്രട്ടറി ശ്രീനാദേവികുഞ്ഞമ്മ, പ്രൊഫ.തുമ്പമൺ രവി, ചന്ദ്രബാബു തിരുവല്ല, അജിതകുമാർ, അഡ്വ.ശരത്ചന്ദ്രകുമാർ, സുകുമാരൻ പനങ്ങാട് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി മുണ്ടപ്പളളി തോമസ്, പ്രൊഫ. തുമ്പമൺ രവി, അജിത് ആർ. പിള്ള (രക്ഷാധികാരികൾ), ലക്ഷ്മി മംഗലത്ത് (പ്രസിഡന്റ്), ടി.ആർ.ബിജു, അഡ്വ.മറിയാമ്മ തോമസ്, അഡ്വ.ശരത്ചന്ദ്രകുമാർ, രാജു കടക്കരപ്പള്ളി (വൈസ് പ്രസിഡന്റ്), തെങ്ങമം ഗോപകുമാർ (സെക്രട്ടറി), അജിത കുമാർ, ഗോപിനാഥൻ കടമ്പനാട്, അജിത ശശിധരൻ, സുകുമാരൻ പനങ്ങാട് (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി ലക്ഷ്മി മംഗലത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.