training

പത്തനംതിട്ട : എസ്.ബി.ഐ പത്തനംതിട്ടയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ജനുവരി മൂന്നു മുതൽ ആരംഭിക്കുന്ന സൗജന്യ ചണം (ജൂട്ട് ) കൊണ്ടുള്ള ഉൽപ്പന്നങ്ങളുടെ നിർമാണ പരിശീലന കോഴ്‌സിലേയ്ക്കുള്ള പ്രവേശനം ആരംഭിക്കുന്നു.
18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ബി.പി.എൽകാർക്ക് മുൻഗണന. താൽപര്യമുള്ളവർ തിരിച്ചറിയൽ കാർഡിന്റെ കോപ്പി, രണ്ട് പാസ്‌പ്പോർട്ട് സൈസ് ഫോട്ടോ സഹിതം എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രം, കോളേജ് റോഡ് സ്റ്റേഡിയം ജംഗ്ഷൻ, പത്തനംതിട്ട എന്ന അഡ്രസിൽ ജനുവരി മൂന്നിന് മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 0468 2270244.