പന്തളം: മണ്ഡലചിറപ്പ് സമാപനത്തിന്റെ ഭാഗമായി മുട്ടാർ ശ്രീഅയ്യപ്പക്ഷേത്രത്തിൽ അഷ്ടാഭിഷേകവും അഖണ്ഡനാമജപയജ്ഞവും നടത്തി. മേൽശാന്തി മനു പോറ്റി മുഖ്യകാർമ്മികത്വം വഹിച്ചു. അഖണ്ഡനാമജപയജ്ഞം ഉണ്ടായിരുന്നു. പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളത്തും തിരിച്ചെഴുന്നെള്ളത്തും നടത്തി.