അടൂർ :പഴകുളം മേട്ടുമ്പുറം സ്വരാജ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ക്രിസ്മസ് സ്നേഹ സംഗമം നടത്തി.ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ്‌ എസ്.മീരസാഹിബ് അദ്ധ്യക്ഷതവഹിച്ചു. ജി.വർഗീസ്, ലൈബ്രറി കൗൺസിൽ താലൂക്ക് വൈസപ്രസിഡന്റ് കെ.ജി.വാസു ദേവൻ,റാഷിദ്‌ ബാഖവി എന്നിവർ സംസാരിച്ചു. ബാലവേദി കുട്ടുകാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് കുടശനാട് മുരളി സമ്മാനങ്ങൾ വിതരണം ചെയ്തു.