
അടൂർ : ഒ.ബി.സി മോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണ സമ്മേളനം നടത്തി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി സജി മഹർഷിക്കാവ് മുഖ്യ പ്രഭാഷണം നടത്തി. ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് വിനോദ് വാസുദേവന്റെ അദ്ധ്യക്ഷതയിൽ ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റുമാരായ അജി വിശ്വനാഥ്, ഷീജ സുനിൽ, രവീന്ദ്രൻ മാങ്കൂട്ടം,യുവമോർച്ച മണ്ഡലം പ്രസിഡന്റ് അനന്ദു പി.കുറുപ്പ്, സജു കുമാർ, സെൽവരാജൻ നായർ എന്നിവർ സംസാരിച്ചു.