മല്ലപ്പള്ളി : മൂന്ന് വർഷം കഴിഞ്ഞിട്ടും വാലാങ്കര അയിരൂർ റോഡിന്റെ പണികൾ പാതിവഴിയിൽ. കിഫ്ബി ഫണ്ട് ഉപയോഗിച്ച് കെ.ആർ.എഫ്.ബി നടപ്പാക്കുന്ന എട്ട് കിലോമീറ്റർ നീളമുളള റോഡിന്റെ പണികൾ ആരംഭിച്ചത് 2019 ഫെബ്രുവരിയിലാണ്. 20, 2067453രൂപയാണ് അടങ്കൽ തുക. 6850 മീറ്റർ ഡ്രെയിനേജ്, 3636 മീറ്റർ സംരക്ഷണഭിത്തി. 32 പുതിയ കലുങ്കുകൾ, മൂന്ന് പഴയ കലുങ്കുകളുടെ പുനരുദ്ധാരണം അടക്കം ബി.എം.ബി.സി നിലവാരത്തിലെ റോഡ് നിർമ്മാണം പൂർത്തിയാക്കുന്നതിന് അനുവധിച്ച കാലാവധി ഒമ്പത് മാസമാണ്. റോഡിന്റെ പണികൾ പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് വാളക്കുഴി പൗരസമിതി ഇന്ന് ഉച്ചക്ക് മൂന്നിന് പ്രതിഷേധ വാഹന പ്രചരണ ജാഥ നടത്തുമെന്ന് പ്രസിഡന്റ് ലാലുതോമസ്, സെക്രട്ടറി എം.വി വർഗീസ് എന്നിവർ അറിയിച്ചു.