padhayathra
നാഗമ്പടത്തുനിന്നും ആരംഭിച്ച ശിവഗിരി തീർത്ഥാടന പദയാത്രക്ക് എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനും 3218-ാം നമ്പർ പാറക്കൽ ശാഖയും ശ്രീനാരായണ ധർമ്മ സേവാസംഘം ട്രെസ്റ്റും സംയുക്തമായി സ്വികരണം നൽകിയപ്പോൾ

ചെങ്ങന്നൂർ: നാഗമ്പടത്തുനിന്ന് ആരംഭിച്ച ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനും 3218-ാം നമ്പർ പാറയ്ക്കൽ ശാഖയും ശ്രീനാരായണ ധർമ്മ സേവാസംഘം ട്രസ്റ്റും സംയുക്തമായി സ്വികരണം നൽകി. പാറക്കൽ ശാഖ അങ്കണത്തിൽ നടന്ന ചടങ്ങുകൾക്ക് നിയുക്ത ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി, കൺവീനർ അനിൽ പി. ശ്രീരംഗം, ശാഖാ പ്രസിഡന്റ് എം.എസ് ബാബുജി, സെക്രട്ടറി മോഹനൻ. എൻ, ശ്രീനാരായണ ധർമ്മസേവാസംഘം ട്രസ്റ്റ് പ്രസിഡന്റ് പി.എൻ രാജൻ, സെക്രട്ടറി പി.എൻ വിജയൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് സമൂഹ പ്രാർത്ഥനയ്ക്ക് ശേഷം പദയാത്ര സംഘത്തിന് ഉച്ചഭക്ഷണം വിതരണം ചെയ്തു.