 
നാരങ്ങാനം: പഞ്ചായത്തിൽ വാർഡ് 12 കന്നിടുംകുഴിയിലെ നമ്പർ 15 അങ്കണവാടി കെട്ടിടത്തിന്റെ ചുറ്റുമതിൽ നിർമ്മാണത്തിന് 14.30 ലക്ഷം രൂപ അനുവദിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മാണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ അഖിൽ നന്ദനൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശ്കുമാർ തടത്തിൽ , ക്ഷേമകാര്യ സ്റ്റാൻിഡിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി ദേവസ്യ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി നിഷാദ് എസ് .മുഹമ്മദ്, ബ്ലോക്ക് എ.ഇ.അലൻ തോമസ് ഫിലിപ്പ്, പഞ്ചായത്ത് ഓവർസീയർ സുജിത്ത് എം.വി. , അക്കൗണ്ടന്റ് ശ്രീജമോൾ, ഐ. സി. ഡി. എസ്. സൂപ്പർവൈസർ ജിൻസി , ശിവദാസ് തുടങ്ങിയവർ സംസാരിച്ചു.