പത്തനംതിട്ട: ജനക്ഷേമം സംരക്ഷിക്കുന്നതിനു പകരം അധികാരം നില നിറുത്തുന്നതിനുവേണ്ടി വർഗീയ വേർതിരിവുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ .സി. വേണഗോപാൽ എം.പി ആരോപിച്ചു. വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടികൾക്കുമെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആന്റോ ആന്റണി എം.പി നയിക്കുന്ന ജൻ ജാഗരൺ അഭിയാൻ പദയാത്ര കോഴഞ്ചേരി വണ്ടിപ്പേട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം പ്രൊഫ. പി ജെ കുര്യൻ, എം. കെ പ്രേമചന്ദ്രൻ എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എൻ .ഷൈലാജ്, പഴകുളം മധു, എം. എം. നസീർ, നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, മുൻ ഡി.സി.സി പ്രസിഡന്റുമാരായ പി. മോഹൻരാജ്, ബാബു ജോർജ്, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, മുൻ മന്ത്രി പന്തളം സുധാകരൻ, കെ.പി.സി.സി സെക്രട്ടറിമാരായ റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, ഡി.സി.സി ഭാരവാഹികളായ എ .സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, കെ. കെ.റോയ്സൺ, ജെറി മാത്യു സാം, സുനിൽ എസ്. ലാൽ, വെട്ടൂർ ജ്യോതിപ്രസാദ്, കാട്ടൂർ അബ്ദുൾ കലാം, സജി കൊട്ടയ്ക്കാട്, മാത്യു കുളത്തുങ്കൽ, കെ .ജയവർമ്മ, അനിൽ തോമസ്, ഹരികുമാർ പൂതങ്കര, എസ്. ബിനു, അബ്ദുൾ കലാം ആസാദ്, വി .ആർ. സോജി, റെജി പൂവത്തൂർ, എൻ. സി .മനോജ്, ഹരികുമാർ പൂതങ്കര, കോഴഞ്ചേരി മണ്ഡലം പ്രസിഡന്റ് ജോമോൻ പുത്തൻപറമ്പിൽ, തിരുവല്ല നഗരസഭ അദ്ധ്യക്ഷ ബിന്ദു ജയകുമാർ എന്നിവർ പ്രസംഗിച്ചു.