vallana
വല്ലന മഹാദേവക്ഷേത്രത്തിലും ഗുരുദേവക്ഷേത്രത്തിലും മണ്ഡലമഹോത്സവത്തോടനുബന്ധിച്ച് നടന്ന ഗുരുകാരുണ്യ നിധി ധനസഹായ വിതരണം വനിതാസംഘം കേന്ദ്രകമ്മിറ്റി അംഗം രേഖ അനിൽ നിർവ്വഹിക്കുന്നു

ചെങ്ങന്നൂർ: വല്ലന മഹാദേവക്ഷേത്രത്തിലും ഗുരുദേവക്ഷേത്രത്തിലും മണ്ഡലമഹോത്സവം ആഘോഷിച്ചു. പ്രത്യേകപൂജകളും വഴിപാടുകളും നടത്തി. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വനിതാസംഘം കേന്ദ്രകമ്മിറ്റി അംഗവുമായ രേഖ അനിൽ പ്രഭാഷണം നടത്തി. ശാഖായോഗത്തിന്റെ കാരുണ്യ പദ്ധതിയായ ഗുരുകാരുണ്യ നിധിയിൽ നിന്ന് രോഗികൾക്കും മഴയിൽ വീട് തകർന്നവർക്കും ധനസഹായം വിതരണം ചെയ്തു. ചടങ്ങിൽ ക്ഷേത്ര തന്ത്രി വല്ലന മോഹനൻ തന്ത്രി, ശാഖായോഗം പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, മാനേജിങ് കമ്മിറ്റി അംഗവും ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ലീനാ കമൽ, പഞ്ചായത്ത് അംഗം ശരൺ പി. ശശിധരൻ, രാജേന്ദ്രൻ മുളമൂട്ടിൽ, ശാഖായോഗം സെക്രട്ടറി സുരേഷ് മംഗലത്തിൽ, വനിതാസംഘം പ്രസിഡന്റ് രാധമ്മ, യൂത്ത്മൂവ്‌മെന്റ് കൺവീനർ അരോമൽ തുടങ്ങിയവർ പ്രസംഗിച്ചു. ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് മഹാദേവക്ഷേത്രത്തിൽ അയ്യപ്പന് കളഭചാർത്തോടുകൂടിയ ദീപാരാധനയും വനിതാസംഘത്തിന്റെ ഭജനയും സപ്താഹാചാര്യൻ കൈനകരി രമേശനും സംഘവും അവതരിപ്പിച്ച ഭക്തിഗാനസുധയും നടന്നു.