thandri
ഗോശാലകൃഷ്ണ വിഗ്രഹ ലബ്ധി സ്മാരക മഹായജ്ഞശാല സമർപ്പണം തന്ത്രി കണ്ഠരര് മോഹനര് ഭദ്രദീപം തെളിച്ച് നിർവ്വഹിക്കുന്നു

ചെങ്ങന്നൂർ: 51 ദിവസങ്ങൾ നീണ്ടു നിന്ന ഗോശാലകൃഷ്ണ വിഗ്രഹ ലബ്ധിയുടെ ഭാഗമായി ഏഴ് ഘട്ടങ്ങളായുള്ള ഭാഗവത സപ്താഹസുകൾക്കായി നിർമ്മാണം പൂർത്തിയാക്കിയ മഹായജ്ഞശാല സമർപ്പണം ക്ഷേത്രം തന്ത്രി കണ്ഠരര് മോഹനര് ഭദ്രദീപം തെളിയിച്ച് നിർവഹിച്ചു. അസി. കമ്മീഷണർ കെ.ആർ ശ്രീലത, സബ് ഗ്രൂപ്പ് ഓഫീസർ സന്തോഷ് കുമാർ, മേൽശാന്തിമാരായ, ശ്രീകുമാർ ഏബ്രാന്തരി, കെ.ഇ ശങ്കരൻ നമ്പൂതിരി നിർമ്മാണ കമ്മിറ്റി ഭാരവാഹികളായ ഹരികുമാർ നടുവിലേത്ത്, സുനിൽ കുമാർ കാട്ടാം പള്ളി, ആർ.ഡി രാജീവ് പാവൂർ, ടി.എൻ സുധീഷ് കുമാർ തുണ്ടിയിൽ, സന്തോഷ് മാലിയിൽ, സജി കുമാർ നടുവിലേമുറി, വ്യാസകുമാർ കുന്നത്തേത്ത്, വിഷ്ണു ജി വിഷ്ണു സദനം എന്നിവർ പങ്കെടുത്തു.