കൊടുമൺ: കൊവിഡാനന്തര ചികിത്സയ്ക്ക് സൗകര്യമൊരുക്കി അങ്ങാടിക്കൽ എസ്.എൻ.വി.സ്കൂളിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം മാതൃകയായി. സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് അങ്ങാടിക്കൽ ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡോ.ഗീത, ഡോ.നവീൻ എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ പരിശോധനയും മരുന്നു വിതരണവും നടത്തി. ക്യാമ്പ് സ്കൂൾ മാനേജർ രാജൻ ഡി. ബോസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ രമാദേവി എസ്.,പ്രോഗ്രാം ഓഫീസർ അജിതകുമാരി, പി.എ.സി.അംഗം ഫറോയി വർഗീസ്, സ്റ്റാഫ് സെക്രട്ടറി ശ്യാം, ബോബി ജി.,സുകുമാരി, വിജി ജോൺ,ബീന,ദീപ,പാർവതി എസ്.,ജയരാജ് എന്നിവർ പ്രസംഗിച്ചു.