കോഴഞ്ചേരി: വീടിന്റെ ജനൽ പൊളിച്ച് അലമാരയിൽ നിന്ന് അഞ്ചര പവൻ കവർന്നു. കിടങ്ങന്നൂർ കോഴിമല സ്വദേശി ജിനിയുടെ വീട്ടിലെ തടി കൊണ്ടുള്ള ജനലഴി തകർത്താണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്. ഇന്നലെ രാവിലെ 10ന് ജിനിയും അമ്മയും രണ്ട് മക്കളും പള്ളിയിൽ പോയപ്പോഴാണ് സംഭവം. ജിനിയുടെ ഭർത്താവ് ഗൾഫിലാണ്. ആറൻമുള പൊലീസ് അന്വേഷണമാരംഭിച്ചു.