തിരുവല്ല: എം.ജി.എം ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് 'അതിജീവനം 2021' ആരംഭിച്ചു. വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമായി സംഘടിപ്പിക്കുന്ന 'ഇടം ' കാമ്പസിൽ തന്നെ തയാറാക്കുക, കൃഷി ഇടം തയാറാകുക,വയോജനങ്ങൾ നേരിടുന്ന പ്രയാസങ്ങളുമായി ബന്ധപ്പെട്ട കാമ്പുകൾ, ലിംഗ നിതിയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ എന്നിവ നടത്തും. പതാക ഉയർത്തൽ, വിളംബര ജാഥ എന്നിവയ്ക്കുശേഷം നടന്ന ഉദ്ഘാടന സമ്മേളത്തിൽ പി.ടി.എ പ്രസിഡന്റ് ഫാ.സി.വി ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല വർഗീസ്, പ്രിൻസിപ്പൽ നാൻസി വർഗീസ്, പ്രോഗ്രാംഓഫീസർ ആനി ജോർജ്, സീനിയർ അസിസ്റ്റന്റ് സൂസൻ ഐ ചിരൻ, അദ്ധ്യാപകൻ ബിനു ചെറിയൻ,വോളണ്ടിയർ ലീഡർ ലിബിൻ എം.വർക്കി എന്നിവർ പ്രസംഗിച്ചു.