പത്തനംതിട്ട: അനിൽ വള്ളിക്കോട് രചിച്ച ക്ഷേത്രകഥായനം എന്ന പുസ്തകത്തിന്റെ പ്രകാശനം ചലച്ചിത്ര നടി ശ്രീലത നമ്പൂതിരി നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ പുസ്തകം ഏറ്റുവാങ്ങി. തിരക്കഥാകൃത്ത് വള്ളിക്കോട് വിക്രമൻ അദ്ധ്യക്ഷത വഹിച്ചു.
വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ, വിനോദ് ഇളകൊള്ളൂർ, രതീഷ് വി.നായർ, അനിൽ വള്ളിക്കോട്, മനോജ് സുനി എന്നിവർ പ്രസംഗിച്ചു.