കോന്നി: വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ഉണ്ടാകുന്ന സാമ്പത്തീക ആവശ്യങ്ങൾ നിറവേറ്റുന്നതിന് അരുവാപ്പുലം ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് പുതിയ സമ്പാദ്യ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. വിദ്യാഭ്യാസം, സ്വയം തൊഴിൽ, വിവാഹം, ആശുപത്രി ചെലവുകൾക്കായി പണം സ്വരൂപിക്കാൻ മാതാപിതാക്കളെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ, മാനേജിംഗ് ഡയറക്ടർ സലിൽ വയലത്തല എന്നിവർ അറിയിച്ചു.