
അടൂർ: സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ മണക്കാല റീജിയണൽ സെന്ററിൽ മേസണറി പരിശീലനത്തിന് 18 നും 40 നും മദ്ധ്യേ പ്രായമുള്ള തൊഴിൽ രഹിതരായ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ അപേക്ഷയും വയസ് തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പും സഹിതം റീജിയണൽ എൻജിനീയർ, നിർമ്മിതി കേന്ദ്രം, മണക്കാല പി. ഒ എന്ന വിലാസത്തിൽ ജനുവരി 7 ന് വൈകിട്ട് 5 ന് മുമ്പ് അപേക്ഷ നൽകണം. പരിശീലന കാലയളവിൽ സ്റ്റൈപെന്റ് ലഭിക്കും. ഫോൺ 04734 296587, 8111882860