
പത്തനംതിട്ട: ജില്ലാസ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലാ സബ് ജൂനിയർ, മിനി വോളിബാൾ ചാമ്പ്യൻഷിപ്പ് ജനുവരി 3, 4 തീയതികളിൽ പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ വച്ച് സംഘടിപ്പിക്കാൻ ജില്ലാസ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.
2006 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് സബ് ജൂനിയർ ചാമ്പ്യൻഷിപ്പിലും 2008 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് മിനി വോളിബാൾ ചാമ്പ്യൻഷിപ്പിലും പങ്കെടുക്കാം. ഇ.മെയിൽ- pathanamthittadsc@gmail.com . ഫോൺ 04682223108, 9447410101