 
പന്തളം: പൂഴിക്കാട് പീപ്പിൾസ് ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ നേതൃത്വത്തിൽ വിമുക്തി സെമിനാർ സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർ ശോഭനകുമാരി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ല എക്‌സൈസ് പ്രിവന്റീവ് ഓഫീസർ വി .ഹരീഷ് കുമാർ "ലഹരി വിമുക്ത കേരളം ' എന്ന വിഷയം അവതരിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.ചന്ദ്രശേഖര പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി.പൊന്നമ്മ, ഉണ്ണികൃഷ്ണൻ പൂഴിക്കാട്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൻ. പ്രദീപ് കുമാർ, ടി. എസ്. രാധാകൃഷ്ണൻ , സെക്രട്ടറി ഡോ. പി ജെ പ്രദീപ് കുമാർ , എം.കെ മുരളീധരൻ എന്നിവർ പ്രസംഗിച്ചു.