29-bhagyalekshmi
ഭാഗ്യലക്ഷ്മി സ്റ്റുഡിയോയിൽ

പത്തനംതിട്ട: ആറു വയസുകാരി ഭാഗ്യലക്ഷ്മി പാടിയ അയ്യപ്പഭക്തിഗാനങ്ങൾ ശ്രദ്ധേയമാകുന്നു. സംഗീത അദ്ധ്യാപിക അനിലാ ജയരാജിന്റെ പിന്തുണയോടെയായിരുന്നു ഗാനാലാപനം. കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനും ഗാന രചയിതാവുമായ സജയൻ ഓമല്ലൂരെഴുതിയ "മഞ്ഞണിഞ്ഞൊരു പൊൻപുലരിയിലെന്നെ വന്നു വിളിച്ചുണർത്തി കാന്തമലയുടെ കഥകൾ ചൊല്ലിയ സ്വാമിയേ പൊന്നയ്യനേ എന്ന ഗാനമാണ് പാടിയത്. കലഞ്ഞൂർ ശിവ കൃപയിൽ രാജേഷിന്റെയും ചിത്രയുടെയും മകളായ ഭാഗ്യലക്ഷ്മി കലഞ്ഞൂർ ജി .എൽ. പി എസ് രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കലഞ്ഞൂർ മഹാദേവ ക്ഷേത്ര മേൽശാന്തി രാമരു വാസുദേവൻ പോറ്റി സി.ഡി.പ്രകാശനം നിർവഹിച്ചു. സജയൻ ഓമല്ലൂർ, അനിലാ ജയരാജ്, രാമരുകൃഷ്ണൻ പോറ്റി, ജിതേഷ് രാമൻ പോറ്റി, ചലച്ചിത്രനിർമ്മാതാവ് കലഞ്ഞുർ ശശികുമാർ, കോമഡി താരം കലഞ്ഞുർ സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.