പ്രമാടം : ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ചിൽ ശാന്തി മഹിമ, ഗുരുമഹിമ എന്നിവയുടെ ആഭിമുഖ്യത്തിൽ അവധികാല ക്യാമ്പ് നടത്തി. സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. സ്വാമി ജനതീർത്ഥർ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ചു. സജീവൻ ഇടക്കാടൻ, കെ.ബിജു, കെ.എസ്. അജികുമാർ, എം.വി.ശ്രീകാന്ത്, എസ്.ആതിര എന്നിവർ പ്രസംഗിച്ചു.