 
അങ്ങാടിക്കൽ: എസ്.എൻ.വി. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അങ്ങാടിക്കൽ വടക്ക് ഗവൺമെന്റ് ആയുർവേദ ആശുപത്രിയും പരിസരവും വൃത്തിയാക്കി. ആശുപത്രിയുടെ പരിസരം മുഴുവൻ ഒരാൾ പൊക്കത്തിൽ കാടുകയറി കിടക്കുകയായിരുന്നു. കാടുകൾ എൻ.എസ്.എസ് വോളണ്ടിയേഴ്‌സ് വെട്ടി വൃത്തിയാക്കി. പ്രിൻസിപ്പൽ രമാദേവി പ്രോഗ്രാം ഓഫീസർ അജിതകുമാരി അദ്ധ്യാപകരായ ബോബി ജി, ശ്യാം ജെ, ഷൈലജ കുമാരി പ്രസന്ന കെ, ബീന വി, ദീപ എൽ, വോളണ്ടിയർ ലീഡർമാരായ പാർവതി, ജയരാജ് മെഡിക്കൽ ഓഫീസർ ഡോ.ഗീത, ഡോ, നവീൻ, ഡോ.ജ്യോതി ശാലിനി,ജീവനക്കാരായ മനാഫ്, അച്ചു, മാലിക്, യമുന ,അംബിക എന്നിവർ നേതൃത്വം നൽകി.