w

തെങ്ങമം: നെഹ്‌റു യുവകേന്ദ്രയുടെ ക്ലീൻ ഇന്ത്യ കാമ്പയിനിൽ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ നടത്തിയ യൂത്ത് ക്ലബുകളെ ഡെപ്യൂട്ടി കളക്ടർ (ആർ .ആർ ) ജ്യോതി .ബി അദ്ധ്യക്ഷയായ സമിതി തിരഞ്ഞെടുത്തു .പ്ലാസ്റ്റിക് ശുചീകരണം ,സാനിറ്റൈസഷൻ, പൊതുയിടങ്ങളുടെ ശുചീകരണം എന്നീ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. തെങ്ങമം കൈതക്കൽ ബ്രദേഴ്‌സ് കലാ സാംസ്കാരികകേന്ദ്രം , ശ്രീ ചിത്തിര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, മാരൂർപാലം,കോന്നി , യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അമ്പലപ്പാറ ,മോതിരവയൽ ,റാന്നി എന്നിവയ്ക്കാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ.