v

പന്തളം: ബാലസംഘം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് ബാലസംഘം മുടിയൂർക്കോണം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാലസംഗമം നടത്തി. ബാലസംഘം പന്തളം ഏരിയ കമ്മിറ്റി അംഗം മനീഷ പ്രമോദിന്റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ജയകൃഷ്ണൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു .എ.കെ.ഗോപാലൻ മുഖ്യ പ്രഭാഷണം നടത്തി.ബാലസംഘം ഏരിയ ജോയിന്റ് കൺവീനർ കെ.എച്ച് .ഷിജു ,ഏരിയ അക്കാഡമിക് കൺവീനർ ഇ.കെ.സുധാകരൻ, പന്തളം ഏരിയ കമ്മറ്റി വൈസ് പ്രസിഡന്റ് കെ.ഷിഹാദ് ഷിജു, സദാനന്ദി രാജപ്പൻ, പി.കെ.ശാന്തപ്പൻ എന്നിവർ സംസാരിച്ചു.