ചെങ്ങന്നൂർ: കേരള വിശ്വകർമ്മ മഹിളാസംഘം സംസ്ഥാന സമ്മേളനം ജനുവരി ഒന്നിന് ചെങ്ങന്നൂർ മുണ്ടൻകാവ് വഞ്ചിപ്പുഴമഠം കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 10ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എം.സരസ്വതി അമ്മാൾ അദ്ധ്യക്ഷത വഹിക്കും. അഖില കേരള വിശ്വകർമ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.ആർ. ദേവദാസ് ആമുഖപ്രഭാഷണം നടത്തും.