കോന്നി: കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജിൽ നാഷണൽ സർവീസ് സ്കീമിന്റെ ക്യാമ്പിന് തുടക്കമായി. ജില്ലാ അഡീഷണൽ പൊലീസ് മേധാവി എൻ.രാജൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ താര കെ.എസ്. അദ്ധ്യക്ഷത വഹിച്ചു .കൂടൽ പൊലീസ് ഇൻസ്പക്ടർ പുഷ്പകുമാർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അമീൻ.എസ്, തെങ്ങമം അനീഷ്, ഡെൻസി മോനച്ചൻ, വിനീത വിജയൻ എന്നിവർ പ്രസംഗിച്ചു.