acci-van
എം.സി റോഡിൽ ആഞ്ഞിലിമൂട് ജംഗ്ഷന് സമീപം വീടിന് മുകളിലേക്ക് മറിഞ്ഞ പിക്-അപ് വാൻ

ചെങ്ങന്നൂർ: എം.സി. റോഡിൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് ജംഗ്ഷനു സമീപം വീടിന് മുകളിലേക്ക് പിക്ക് അപ് വാൻ മറിഞ്ഞു. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. തമിഴ് നാട്ടിൽ നിന്നും പന്തളത്തേക്ക് പലചരക്ക് സാധനങ്ങൾ കയറ്റിവന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. റോഡിൽ നിന്നും താഴ്ചയിലുള്ള വീടിനു മുകളിലേക്ക് പിക്കപ്പ് വാൻ മറിയുകയായിരുന്നു. വീടിന്റെ പാരപ്പറ്റിനും റോഡിനുമിടയിൽ വാഹനമിടിച്ചു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. എതിരെ വന്ന വാഹനത്തെ ഇടിക്കാതിരിക്കാൻ വാൻ വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ചെങ്ങന്നൂർ പൊലീസ് പറഞ്ഞു.