ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ വലിയ ഉത്സവം ജനുവരി 7ന് ആരംഭിക്കും. ക്ഷേത്ര കലകൾക്ക് പ്രാധാന്യം നൽകിയാണ് ഇക്കുറി ഉത്സവം നടത്തുന്നത്. 7ന് പതിവു പൂജകൾക്ക് പുറമേ വൈകുന്നേരം 6.30 മുതൽ 8.30 വരെ ശാസ്ത്രീയ നൃത്തം, 8.30 മുതൽ ഹൃദയജപലഹരി. ജനുവരി എട്ട് മുതൽ 10 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ നാലുവരെ ഉത്സവബലി ദർശനം. ഒൻപതിന് വൈകുന്നേരം അഞ്ചു മുതൽ വേലൻപാട്ട്. 9, 10 തീയതികളിൽ വൈകുന്നേരം 6.30 മുതൽ മേജർസെറ്റ് കഥകളി. 11ന് രാത്രി എട്ടു മുതൽ സേവ. 12ന് വൈകുന്നേരം അഞ്ചുമുതൽ ആദ്ധ്യാത്മിക പ്രഭാഷണം. രാത്രി 10.30ന് ഗാനമേള. 13ന് ഉച്ചയ്ക്ക് ഒന്നിന് ആനയൂട്ട്. രാത്രി 11ന് ബാലെ. 14ന് വൈകുന്നേരം 4.30 മുതൽ കാഴ്ചശ്രീബലി, വേല. 6.30ന് ശീതങ്കൻ തുള്ളൽ. രാത്രി 11.30ന് ഗാനമേള. 15ന് രാത്രി 10.30 മുതൽ നാട്യസംഗീത ശിൽപ്പം. സമാപന ദിനമായ 16ന് ഉച്ചയ്ക്കു രണ്ടിനു തിരുവാതിര. വൈകുന്നേരം 3.30ന് ആറാട്ടെഴുന്നെള്ളത്ത്. ആറു മുതൽ നാദസ്വരക്കച്ചേരി. രാത്രി 9ന് സംഗീത സദസ്. ഒന്നിന് ആറാട്ടു വരവ്. പുലർച്ചെ 4ന് കൊടിയിറക്ക്, വലിയകാണിക്ക. കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയാൽ ആൾക്കൂട്ട പരിപാടികൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമാക്കി ഉത്സവം നടത്തുമെന്ന് പത്രസമ്മേളനത്തിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്.വി. പ്രസാദ് തിരമത്ത് അറിയിച്ചു. സെക്രട്ടറി കെ.കെ. വിനോദ്കുമാർ കാരയ്ക്കാട്ട്, ജനറൽ കൺവീനർ ഷൈജു വെളിയത്ത്, ഫിനാൻസ് കൺവീനർ അജി ആർ. നായർ, മീഡിയ കൺവീനർ രോഹിത്കുമാർ എന്നിവരും പങ്കെടുത്തു.