 
തിരുവല്ല: പൊലീസ് പെട്രോളിംഗ് സംഘത്തെ കണ്ട് ഉപേക്ഷിച്ച കാറിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ യുവാവ് പിടിയിലായി. കവിയൂർ കണിയാമ്പാറ സ്വദേശി ലിബിൻ (38) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ 18ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണിയാമ്പാറയിൽ വെച്ച് എതിരെ വന്ന പൊലീസ് ജീപ്പ് കണ്ട് പ്രതി വാഹനം ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. തുടർന്ന് മൊബെൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കിയത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.