 
പത്തനംതിട്ട : ഓൾ കേരള സോമിൽ തൊഴിലാളി അസോസിയേഷന്റെ (എ.കെ.എസ്.എം.ടി.എ) ആറാമത് സംസ്ഥാന സമ്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ഹരികുമാർ പൂതങ്കര ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സത്യൻ കോട്ടയം അദ്ധ്യക്ഷത വഹിച്ചു.
ഒാൾ കേരള വുഡ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. സുനിൽ മാരൂർ, രാജേഷ് റാന്നി, ജോസ് അടൂർ, വി. ജനാർദ്ദനൻ, ജി. ബിജു, സർദ്ദാർ, ബി. രാജശേഖരൻ, എ. പ്രസന്നൻ, ബാലകൃഷ്ണൻ കോഴിക്കോട്, ജമാൽ വയനാട്, ജനാർദ്ദനൻ കാസർകോട്, ജിന്നാസ് കണ്ണൂർ, ജിജേഷ് വയനാട്, അസീസ് താമരശേരി, മനോജ് പിണറായി, മോഹനൻ മഞ്ചേശ്വരം എന്നിവർ സംസാരിച്ചു.
സംസ്ഥാന ഭാരവാഹികൾ: പ്രസിഡന്റ് -സത്യൻ കോട്ടയം, ജനറൽ സെക്രട്ടറി- സുനിൽ മാരൂർ, ഖജാൻജി- ജമാൽ വയനാട്, വർക്കിംഗ് പ്രസിഡന്റ് -മോഹനൻ കാസർകോട്, ഓർഗനൈസിംഗ് സെക്രട്ടറി - ജോസ് അടൂർ