ഇലവുംതിട്ട: ശിവഗിരി തീർത്ഥാടന സമ്മേളന വേദിയിൽ സ്ഥാപിക്കുവാനുള്ള ഗുരുദേവ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള ഘോഷയാതയുടെ സമാരംഭം കുറിക്കലും അനുഗ്രഹ പ്രഭാഷണവും ഇലവുംതിട്ട മൂലൂർ സമാരകത്തിൽ നടന്ന ചടങ്ങിൽ സ്വാമി ഗുരുപ്രകാശം നിർവഹിച്ചു മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ അദ്ധ്യക്ഷത വഹിച്ചു. മൂലൂർ സ്മാരക സെക്രട്ടറി പ്രൊഫ .ഡി പ്രസാദ് , മെഴുവേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്.അനില ചെറിയാൻ , പി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. രഥ ഘോഷയാത അയത്തിൽ ഗുരുമന്ദിരം ,മുട്ടത്തുകോണം ഗുരുമന്ദിരം ,ഇലവുംതിട്ട ഗുരുമന്ദിരം ,നെടിയകാല ഗുരുമന്ദിരം എന്നിവിടങ്ങളിലെയും ഭവനങ്ങളിലെയും സ്വീകരണങ്ങൾക്ക് ശേഷം മെഴുവേലിയിൽ സമാപിച്ചു . 29 ന് രാവിലെ മെഴുവേലിയിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് ശിവഗിരിയിൽ സമാപിക്കും