cong
യൂത്ത് കോൺഗ്രസ് പുലിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കോൺഗ്രസ്സ് ജന്മവാർഷിക ദിനാചാരണം കെ.പി.സി.സി നിർവാഹകസമിതി അംഗം അഡ്വ. ഡി. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: സ്വാതന്ത്ര്യസമരത്തിൽക്കൂടി ലോക ചരിത്രം രചിച്ച കോൺഗ്രസിനെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പിന്തുണച്ച ബി.ജെ.പി.യും സി.പി.എമ്മും അപഹസിക്കുന്നത് ലജ്ജാകരമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137ാം ജന്മവാർഷികദിനത്തോടനുബന്ധിച്ച് ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി എബി കുര്യാക്കോസ് ജന്മദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സുനിൽ പി .ഉമ്മൻ, പി.വി. ജോൺ, ഡി.നാഗേഷ് കുമാർ, മുൻസിപ്പൽ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ്, കെ .ദേവദാസ്, രോഹിണി ശശികുമാർ,സുജ ജോൺ, ശ്രീകുമാർ കോയിപ്പുറം, ജോജി ചെറിയാൻ, വരുൺ മട്ടക്കൽ, ദിലീപ് ചെറിയനാട്,ബിജു .ആർ, സജികുമാർ കെ. കെ, ഗോപു പുത്തൻ മഠത്തിൽ, സോമൻ പ്ലാപ്പള്ളി, പ്രവീൺ .എൻ പ്രഭ, സിബി സജി, എൻ .സി .രഞ്ജിത്ത്, പി .സി. തങ്കപ്പൻ, വിനീത് തോമസ്, കെ .ആർ .മുരളീധരൻ നായർ, കെ .ഇ. അഹമ്മദ് കുഞ്ഞ്,എൻ.
പി.ശ്രീധരൻ നായർ എന്നിവർ പ്രസംഗിച്ചു.


പുലിയൂർ: യൂത്ത് കോൺഗ്രസ് പുലിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വാർഷിക ദിനാചാരണം കെ.പി.സി.സി നിർവാഹകസമിതി അംഗം അഡ്വ. ഡി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിലാഷ് അമരഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോജി ചെറിയാൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ബാബു കല്ലുത്ര, സജി ചരവൂർ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മണിക്കുട്ടൻ, സെക്രട്ടറി ബിജു ചക്കാല, ബാബു, റെജിൽ ജോയി, പി.സി. രാജു, ബേബി, റിനോ രാജൻ എന്നിവർ പ്രസംഗിച്ചു.