പത്തനംതിട്ട: ജി.എസ്.ടി നിരക്ക് ജനുവരി ഒന്നു മുതൽ 12 ശതമാനമാക്കാനുള്ള ഗവൺമെന്റ് തീരുമാനത്തിനെതിരെ സമരം ശക്തമാക്കുമെന്ന് കേരള ടെക്‌സ്റ്റൈൽ ആൻഡ് ഗാർമെന്റ്‌സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി പത്തനംതിട്ടയിലും ജി.എസ്.ടി ജില്ലാ ഓഫീസിലേക്കും മാർച്ചും ധർണയും നടത്തി.
പത്തനംതിട്ടയിൽ നടന്ന ധർണ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോസ് കരിക്കിനേത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിനോദ് മഹാലക്ഷ്മി, ട്രഷറർ അഖിലം അബുബക്കർ, സാഫിർ എസ്. ഡിസൈൻ, റോജർ പുളിമൂട്ടിൽ, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എസ്. ഷാജഹാൻ, സമിതി ഏരിയാ സെക്രട്ടറി ഗീവർഗീസ് പാപ്പി, സജീവ് രാജധാനി, ഷെഫീക്ക് കൗബോയ്, സേതു രാജൻ, യേശുദാസ് ആറന്മുള, ശ്രീകുമാർ, ജോബി പത്തനംതിട്ട എന്നിവർ സംസാരിച്ചു.