പത്തനംതിട്ട: പഞ്ചാബിലെ മൊഹാലിയിൽ നടന്ന ദേശീയ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ വാഴമുട്ടം നാഷണൽ സ്‌പോർട്‌സ് വില്ലേജിന് 17 മെഡലുകൾ. നിലവിലെ റോളർ സ്‌കേറ്റിംഗ് ലോക ചാമ്പ്യൻ അഭിജിത്ത് അമൽരാജ് ഇരട്ട സ്വർണവും ജൂബിൻ ജെയിംസ്, ഏൻജലീൻ, ഹരിദത്ത്, ജിതിൻ ബാബു എന്നിവർ സ്വർണവും ദേവദത്ത് നായർ, ആവണി സതീഷ്, ഭഗവത്ത് കൃഷ്ണ, അദ്വൈത് നായർ, ഡിയോൺ ബിജോയ്, ഗിഫ്റ്റി സാജൻ, ജോനാഥൻ ജോർജ്, ഇവാൻ ജെറോ ഷൈൻ, പ്രണവ് പ്രകാശ്, ജോയൽ സോണി, ജൂവിന ലിസ് തോമനസ് എന്നിവർ വെങ്കല മെഡലും നേടി.
വാഴമുട്ടം നാഷണൽ സ്‌കൂളിന്റെ സ്‌പോർട്‌സ് വില്ലേജിലാണ് 5000 ചതുരശ്ര അടി സ്‌കേറ്റിംഗ് റിങ്കിൽ അമൽരാജിന്റെയും കോച്ച് ബിജു രാജന്റെയും നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നത്. സ്വർണ മെഡൽ നേടിയ അഞ്ച് കായികതാരങ്ങൾ അന്തർദേശീയ മത്സരത്തിനു യോഗ്യത നേടിയതായി നാഷണൽ സ്‌കൂൾ മാനേജർ രാജേഷ് ആക്ലേത്ത് പറഞ്ഞു.
കേരള ടീം മാനേജർ സുജ ബിജു, അഭിജിത്ത് അമൽ രാജ്, പ്രണവ് അമൽരാജ്, ജൂബിൻ ജെയിംസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.