 
പത്തനംതിട്ട: മല്ലശേരി പൂങ്കാവിൽ പുതിയതായി അനുവദിച്ച ആശ്രയ കമ്മ്യൂണിറ്റി ഫാർമസി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ നിർവഹിച്ചു. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനീത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അച്യുതൻനായർ ആദ്യവില്പന നിർവഹിച്ചു. ജോർജ്ജുകുട്ടി, സ്മിതാ കമൽ, നന്ദു പദ്മകുമാർ എന്നിവർ പങ്കെടുത്തു.13% മുതൽ 65% വരെ വിലക്കുറവിൽ ഇംഗ്ലീഷ് മരുന്നുകൾ ആശ്രയ ഫാർമസിയിൽ നിന്നും ലഭ്യമാണ്.